കാന്‍ബറ: ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റ ശ്രീലങ്കന്‍ താരം ദിമുത് കരുണരത്ന ആശുപത്രി വിട്ടു. ശ്രീലങ്ക - ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലായിരുന്നു സംഭവം.
കമ്മിന്‍സിന്റെ ബൗണ്‍സറേറ്റ് പിടഞ്ഞ താരത്തിന് മൈതാനത്ത് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താരത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം മൂന്നാം ദിനം താരം കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
കമ്മിന്‍സ് എറിഞ്ഞ 31-ാം ഓവറിലാണ് ബൗണ്‍സറേറ്റ് കരുണരത്ന ക്രീസില്‍ വീഴുന്നത്. കമ്മിന്‍സിന്റെ വേഗതയേറിയ ബൗണ്‍സര്‍ നേരെ വന്നുകൊണ്ടത് കരുണരത്നയുടെ കഴുത്തിന് പിന്നിലായിരുന്നു. ഉടന്‍ തന്നെ ലങ്കന്‍ ഓപ്പണര്‍ മൈതാനത്ത് വീണു. ഇതോടെ എല്ലാവരും പരിഭ്രാന്തരായി. ഉടനത്തന്നെ ലങ്കയുടേയും ഓസീസിന്റേയും വൈദ്യസംഘം എത്തി പ്രഥമശുശ്രൂഷ നല്കി.
കഴുത്തിനു വേദനയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും കരുണരത്ന സംസാരിക്കുന്നുണ്ടെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കിയിരുന്നു.
Content Highlights: karunaratne out of hospital after nasty blow on the neck
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..