Photo: twitter.com/mayankcricket
ബെംഗളൂരു: 2023 രഞ്ജി ട്രോഫിയുടെ സെമിയില്‍ പ്രവേശിച്ച് കരുത്തരായ കര്‍ണാടക. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ തകര്‍ത്താണ് എട്ടുതവണ കിരീടം നേടിയ കര്‍ണാടക അവസാന നാലിലെത്തിയത്. ഇന്നിങ്‌സിനും 281 റണ്‍സിനുമാണ് കര്‍ണാടകയുടെ കൂറ്റന്‍ വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഉത്തരാഖണ്ഡ് വെറും 116 റണ്‍സിന് പുറത്തായി. 31 റണ്‍സെുത്ത കുനാല്‍ ചന്ദേല മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. കര്‍ണാടകയ്ക്ക് വേണ്ടി എം.വെങ്കിടേഷ് അഞ്ചുവിക്കറ്റെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച കര്‍ണാടക ഹോം ഗ്രൗണ്ടില്‍ റണ്‍മഴ തീര്‍ത്തു. ആദ്യ ഇന്നിങ്‌സില്‍ 606 റണ്‍സാണ് ടീം അടിച്ചെടുത്തത്.
161 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ശ്രേയസ് ഗോപാലാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 83 റണ്‍സെടുത്ത മായങ്ക് അഗര്‍വാളും മികച്ച പ്രകടനം പുറത്തെടുത്തു. കര്‍ണാടക നേടിയ കൂറ്റന്‍ ലീഡ് മറികടക്കാനായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഉത്തരാഖണ്ഡ് വെറും 209 റണ്‍സിന് ഓള്‍ ഔട്ടായി.
161 റണ്‍സെടുക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ശ്രേയസ് ഗോപാലാണ് മത്സരത്തിലെ താരം. മറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഝാര്‍ഖണ്ഡിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് ബംഗാളും ആന്ധ്രാ പ്രദേശിനെ അഞ്ചുവിക്കറ്റിന് കീഴടക്കി മധ്യപ്രദേശും സെമിയിലെത്തിയിട്ടുണ്ട്.
Content Highlights: karnataka enter in to the semi finals of ranji trophy 2022-2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..