Photo: ANI
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ടിക്കറ്റ് ഉടമകള്‍ക്കുള്ള റീഫണ്ട് പ്രഖ്യാപിച്ച് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്. ടിക്കറ്റ് നിരക്കിന്റെ 50 ശതമാനമാണ് അസോസിയേഷന് മടക്കി നല്‍കുക.
അഞ്ചാം മത്സരത്തില്‍ ആകെ 21 പന്തുകള്‍ മാത്രമാണ് എറിയാനായത്. ഇതോടെ പരമ്പര 2-2 ന് സമനിലയിലായി. കളി ഉപേക്ഷിക്കുമ്പോള്‍ ഇന്ത്യ 3.3 ഓവറില്‍ രണ്ട് വിക്കറ്റിന് 28 റണ്‍സെന്ന നിലയിലായിരുന്നു. ടോസിനുശേഷം മഴ പെയ്തതോടെ 50 മിനിറ്റ് വൈകിയാണ് കളി ആരംഭിച്ചത്. 19 ഓവറാക്കി ചുരുക്കിയ മത്സരം 3.3 ഓവര്‍ ആയപ്പോഴേക്കും രസംകൊല്ലിയായി വീണ്ടും മഴയെത്തി.
ചട്ടമനുസരിച്ച് മത്സരത്തില്‍ ഒരു പന്തെങ്കിലും എറിഞ്ഞിട്ടുണ്ടെങ്കില്‍ ടിക്കറ്റിന്റെ പണം തിരികെ നല്‍കേണ്ട ആവശ്യമില്ലെന്നും എന്നാല്‍ ക്രിക്കറ്റ് ആരാധകരോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് 50 ശതമാനം തുക തിരികെ നല്കാന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് തീരുമാനിക്കുകയായിരുന്നുവെന്നും അസോസിയേഷന് ട്രഷററും ഔദ്യോഗിക വക്താവുമായ വിനയ് മൃത്യുഞ്ജയ വ്യക്തമാക്കി. റീഫണ്ടുമായി ബന്ധപ്പെട്ട തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും എല്ലാ ടിക്കറ്റ് ഉടമകളും യഥാര്‍ഥ ടിക്കറ്റുമായി എത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Content Highlights: Karnataka State Cricket Association announces 50 percent refund for ticket-holders
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..