ഇരട്ട സെഞ്ചുറിയുമായി കെയ്ന്‍ വില്യംസണ്‍; വിന്‍ഡീസിനെതിരേ ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍


ഒന്നാം ഇന്നിങ്‌സില്‍ ഏഴിന് 519 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത കിവീസിനെതിരേ രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്

Photo by Andrew Cornaga|AP

ഹാമില്‍ട്ടന്‍: ബാറ്റിങ് വിരുന്ന് കാഴ്ചവെച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ഇരട്ട സെഞ്ചുറി മികവില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍.

ഒന്നാം ഇന്നിങ്‌സില്‍ ഏഴിന് 519 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത കിവീസിനെതിരേ രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്. 20 റണ്‍സുമായി ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും 22 റണ്‍സുമായി ജോണ്‍ കാമ്പെല്ലുമാണ് ക്രീസില്‍.

നേരത്തെ ടെസ്റ്റ് കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ മികവിലാണ് കിവീസ് 519 റണ്‍സെടുത്തത്. 412 പന്തുകള്‍ നേരിട്ട വില്യംസണ്‍ രണ്ടു സിക്‌സും 34 ഫോറുമടക്കം 251 റണ്‍സെടുത്തു. താരത്തിന്റെ മൂന്നാം ഇരട്ട സെഞ്ചുറിയായിരുന്നു ഇത്.

ഓപ്പണര്‍ ടോം ലാതം (86), കൈല്‍ ജാമിസണ്‍ (51) എന്നിവരും കിവീസിനായി ഭേദപ്പെട്ട പ്രകടനം നടത്തി. 47 എക്‌സ്ട്രാ റണ്‍സാണ് വിന്‍ഡീസ് വിട്ടുകൊടുത്തത്. രണ്ടാം വിക്കറ്റില്‍ വില്യംസണ്‍ - ലാതം സഖ്യം 154 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റില്‍ റോസ് ടെയ്‌ലര്‍ക്കൊപ്പം 83 റണ്‍സും അഞ്ചാം വിക്കറ്റില്‍ ടോം ബ്ലണ്ടലിനൊപ്പം 72 റണ്‍സും ആറാം വിക്കറ്റില്‍ ഡാരില്‍ മിച്ചലിനൊപ്പം 56 റണ്‍സും ഏഴാം വിക്കറ്റില്‍ ജാമിസണൊപ്പം 94 റണ്‍സും വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു.

വെസ്റ്റിന്‍ഡീസിനായി കെമര്‍ റോച്ചും ഷാനന്‍ ഗബ്രിയേലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: Williamson s double ton takes Kiwis past 500 run mark against West Indies in 1st test

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022

Most Commented