Image Courtesy: twitter
വെല്ലിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിനിറങ്ങുന്ന കിവീസിന് കനത്ത തിരിച്ചടി. പരിക്കേറ്റ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് ന്യൂസീലന്‍ഡ് ടീം നാലാം മത്സരത്തിന് ഇറങ്ങുന്നത്.
പരമ്പരയില്‍ കിവീസിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വില്യംസണ്‍. ഹാമില്‍ട്ടണിലെ മൂന്നാം മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ ഇടതു തോളിന് പരിക്കേറ്റതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തില്‍ 95 റണ്‍സെടുത്ത വില്യംസണാണ് കിവീസിനെ മുന്നില്‍ നിന്ന് നയിച്ചത്.
വില്യംസന്റെ അഭാവത്തില്‍ ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. പരമ്പരയില്‍ 3-0 ന് പിന്നിലാണ് കിവീസ്.
Content Highlights: Kane Williamson ruled out of fourth T20 due to injury
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..