Photo: AFP
ലണ്ടന്‍: ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ കെയ്ന്‍ വില്യംസണിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രണ്ടാം ടെസ്റ്റില്‍ നിന്ന് വില്യംസണ്‍ പുറത്തായി. ' വളരെ നിര്‍ണായകമായ മത്സരമാണിത്. അതില്‍ നിന്ന് വില്യംസണ്‍ മാറിനില്‍ക്കുന്നത് ടീമിനെ ബാധിക്കും. അദ്ദേഹം എത്രത്തോളം വിഷമിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം'- ന്യൂസീലന്‍ഡ് പരിശീലകന്‍ ഗ്യാരി സ്റ്റെഡ് പറഞ്ഞു.
വില്യംസണിന് പകരം ടോം ലാഥം ടീമിനെ നയിക്കും. ഹാമിഷ് റുഥര്‍ഫോര്‍ഡാണ് വില്യംസണിന് പകരം കളിക്കുക. സമീപകാലത്തായി വില്യംസണ്‍ ഫോം കണ്ടെത്താന്‍ നന്നായി പാടുപെടുന്നുണ്ട്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ കിവീസ് അഞ്ചുവിക്കറ്റിന് പരാജയപ്പെട്ടിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത വില്യംസണ്‍ രണ്ടാം ഇന്നിങ്‌സില്‍ 15 റണ്‍സിന് പുറത്തായി. വില്യംസണിന്റെ ഫോമില്ലായ്മ ടീമിന്റെ മധ്യനിര ബാറ്റിങ്ങിനെ സാരമായി ബാധിക്കുന്നുണ്ട്.
വില്യംസണ് പുറമേ പരിക്കുമൂലം ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമും ടീമില്‍ നിന്ന് പുറത്തായി. രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30 ന് മത്സരം തുടങ്ങും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആതിഥേയരായ ഇംഗ്ലണ്ട് 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..