ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരേ ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന ട്വന്റി 20 പരമ്പരയില്‍ നിന്ന് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പിന്മാറി. ട്വന്റി 20 പരമ്പരയ്ക്കു പിന്നാലെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് പിന്മാറ്റം.

വില്യംസന്റെ അഭാവത്തില്‍ പേസര്‍ ടിം സൗത്തി ടീമിനെ നയിക്കും. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ചൊവ്വാഴ്ച അറിയിച്ചതാണ് ഇക്കാര്യം. നവംബര്‍ 17, 19, 21 തീയതികളിലാണ് ട്വന്റി 20 മത്സരങ്ങള്‍. 

ടെസ്റ്റ് പരമ്പരയ്ക്ക് നവംബര്‍ 25-ന് കാണ്‍പുരില്‍ തുടക്കമാകും. ജയ്പുരില്‍ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടവരുടെ പ്രത്യേക സംഘത്തിനൊപ്പം വില്യംസണ്‍ ചേരുമെന്നും ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

Content Highlights: Kane Williamson opts out of t20 series against india