വെല്ലിങ്ടണ്‍: ഇപ്പോഴുള്ളതില്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലെയും മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണെന്ന് കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍. സംശയമേതുമില്ലാതെ ഈ ചോദ്യത്തിന് വിരാട് കോലിയെന്ന് ഉത്തരം നല്‍കാമെന്നും വില്യംസണ്‍ പറഞ്ഞു.

''ടെസ്റ്റ്, ഏകദിനം, ട്വന്റി 20 തുടങ്ങി മൂന്നു ഫോര്‍മാറ്റുകളിലും മികച്ച ബാറ്റിങ്ങാണ് വിരാട് കാഴ്ചവെയ്ക്കുന്നത്. ഏറെ ആരാധനയോടെയാണ് അദ്ദേഹത്തെ കാണുന്നത്. അണ്ടര്‍ 19 മുതല്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. പലപ്പോഴും പല ടൂര്‍ണമെന്റുകളിലുമായി ഏറ്റുമുട്ടിയിട്ടുമുണ്ട്''. തന്റെ മികവുകൊണ്ട് ബാറ്റിങ്ങില്‍ പുതിയ അളവുകോലുകള്‍ സൃഷ്ടിച്ച വ്യക്തിയാണ് കോലിയെന്നും വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു.

Kane Williamson names world’s best all-format batsman

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം തലപ്പത്തുതുടരുന്ന കാരണം ശക്തമായ ബാറ്റിങ് ലൈനപ്പും മികച്ച ബൗളിങ് നിരയും ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച ഒട്ടേറെ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. അതിനാല്‍ തന്നെ ടെസ്റ്റ് പരമ്പരയില്‍ ഏതെങ്കിലും ഒരു താരത്തെ ലക്ഷ്യംവെച്ച് കളിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Kane Williamson names world’s best all-format batsman