കേപ് ടൗൺ: ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ കഗിസൊ റബാഡ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് റബാഡ ഈ നേട്ടം കൈവരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും പര്യടനത്തിനിടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് അച്ചടക്കനടപടി നേരിടുകയും ചെയ്തിരുന്നു 23-കാരനായ രബദ.

2016-ലാണ് റബാഡയെ ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത്. ഹാഷിം അംല, ജാക് കാലിസ്, മഖായൻ എന്റിനി, എബി ഡിവില്ലേഴ്‌സ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം രണ്ടുതവണ സ്വന്തമാക്കിയവര്‍.

കഴിഞ്ഞ വര്‍ഷം 12 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി റബാഡ 72 വിക്കറ്റുകളാണ് വാരിക്കൂട്ടിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു ടെസ്റ്റ് മത്സരത്തില്‍ അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

Content Higlights: Kagiso Rabada Named South Africa's Cricketer Of The Year