Photo: AP
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം രാജിവെച്ച് ജസ്റ്റിന് ലാംഗര്‍. ക്രിക്കറ്റ് ഓസ്ട്രേലിയ ബോര്‍ഡ് അംഗങ്ങള്‍ അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് ലാംഗര്‍ രാജിവെച്ചൊഴിയുന്നത്.
മൂന്ന് വര്‍ഷത്തിലേറെയായി ഓസീസ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി സേവനമനുഷ്ടിച്ചയാളാണ് ലാംഗര്‍. തന്റെ കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെയാണ് അദ്ദേഹം രാജിവെച്ചത്.
2018-ല്‍ പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് മുന്‍ പരിശീലകന് ഡാരന്‍ ലേമാന് രാജിവെച്ചതിനു പിന്നാലെയാണ് ലാംഗര്‍ ഈ സ്ഥാനത്തെത്തുന്നത്. ഈ വിവാദത്തിനു ശേഷം ഓസീസ് ക്രിക്കറ്റിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ലാംഗറായിരുന്നു. എന്നാല്‍ ഇന്ത്യയോട് ടെസ്റ്റ് പരമ്പരകള്‍ നഷ്ടമായതും ബംഗ്ലാദേശിനോടും വെസ്റ്റിന്‍ഡീസിനോടും കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ടതും ലാംഗറിന് ക്ഷീണമായി. എന്നാല്‍ ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പും ആഷസ് പരമ്പരയും സ്വന്തമാക്കി അദ്ദേഹത്തിനു കീഴില്‍ ഓസ്ട്രേലിയ ശക്തമായി തിരിച്ചുവന്നിരുന്നു.
ലാംഗറുടെ പെരുമാറ്റത്തില്‍ പല ഓസീസ് കളിക്കാര്‍ക്കും അതൃപ്തിയുള്ളതായി നേരത്തെ ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹം ഹെഡ്മാസ്റ്ററെ പോലെ പെരുമാറുന്നു എന്നായിരുന്നു വിമര്‍ശനം.
Content Highlights: Justin Langer resigns as Australia coach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..