മുംബൈ: വനിതാ ടിട്വന്റി ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യയ്ക്ക് സ്വപ്‌നതുല്ല്യമായ തുടക്കമാണ് നല്‍കിയത്. സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീതിന്റെ മികവില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ 34 റണ്‍സിന് പരാജയപ്പെടുത്തി. 51 പന്തില്‍ എട്ടു സിക്‌സിന്റെ അകമ്പടിയോടെ 103 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടിച്ചെടുത്തത്.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡയിയില്‍ ഹര്‍മന്‍പ്രീതിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ നിറഞ്ഞു. ഇന്ത്യയ്ക്കായി ടിട്വന്റിയില്‍ ആദ്യ സെഞ്ചുറി നേടിയ താരത്തെ അഭിനന്ദിച്ച് പല മേഖലകളിൽ നിന്നുമുള്ള പ്രശസ്ത താരങ്ങള്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ഇതിനിടയില്‍ ഒരു  മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ് ആരാധകരെ രോഷാകുലരാക്കി. 

വിരാട് കോലിയുമായി ഹര്‍മനെ താരതമ്യം ചെയ്യുന്നതായിരുന്നു വിക്രാന്ത് ഗുപ്തയെന്ന സ്‌പോര്‍ട്‌സ് ജേണലിസ്റ്റിന്റെ ട്വീറ്റ്. വനിതാ ക്രിക്കറ്റിലെ വിരാട് കോലിയാണോ ഹര്‍മന്‍പ്രീത് എന്നായിരുന്നു വിക്രാന്തിന്റെ ചോദ്യം.

എന്നാല്‍, ഇത് ആരാധകര്‍ക്ക് അത്ര രസിച്ചില്ല. ടിട്വന്റിയില്‍ ഇതുവരെ സെഞ്ചുറി നേടാത്ത കോലിയുമായാണോ ഹര്‍മനെ താരതമ്യം ചെയ്യുന്നതെന്ന് ഒരു ആരാധകന്‍ ചോദിക്കുന്നു. ഇനി കോലി സെഞ്ചുറി നേടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഹര്‍മന്‍പ്രീത് എന്ന് ട്വീറ്റ് ചെയ്യണമെന്നും ഈ ആരാധകന്‍ പറയുന്നു.

tweet

Content Highlights: Journalist Compares Harmanpreet Kaur with Virat Kohli