മെല്‍ബണ്‍: മങ്കാദിങ്ങിലൂടെ ഒരു താരത്തെ പുറത്താക്കാന്‍ അവസരം ലഭിച്ചാല്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്‌ക്കെതിരെയാകും താനത് പ്രയോഗിക്കുകയെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പുരസ്‌കാര ചടങ്ങിനിടെ മങ്കാദിങ് നിയമത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഹേസല്‍വുഡിന്റെ പ്രതികരണം. 

ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റ് പൂജാരയുടേതാണെന്നാണ് ഹേസല്‍വുഡിന്റെ നിരീക്ഷണം. കഴിഞ്ഞ ഓസീസ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ടതും കൂടുതല്‍ റണ്‍സെടുത്തതും പൂജാരയായിരുന്നുവെന്നും ഹേസല്‍വുഡ് ചൂണ്ടിക്കാട്ടി. പൂജാരയ്‌ക്കൊപ്പം തന്നെ അജിങ്ക്യ രഹാനെയുടെ വിക്കറ്റും പ്രധാനരപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Josh Hazlewood reveals name of Indian cricketer he wants to mankad
ചേതേശ്വര്‍ പൂജാര

കഴിഞ്ഞ ഐ.പി.എല്‍ സീസണിനു പിന്നാലെ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒന്നാണ് മങ്കാദിങ് നിയമം. കിങ്‌സ് ഇലവന്‍ പഞ്ചാബ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ കിങ്‌സ് ഇലവന്‍ ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍, റോയല്‍സ് താരം ജോസ് ബട്ട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയതാണ് ഈ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

Content Highlights: Josh Hazlewood reveals name of Indian cricketer he wants to mankad