ലണ്ടന്‍: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ഇഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ബട്ലറും.
ലണ്ടനിലെ ആശുപത്രികളിലേക്ക് ജീവന് രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി തന്റെ ലോകകപ്പ് ജേഴ്സി ലേലത്തിന്വെയ്ക്കാനൊരുങ്ങുകയാണ് താരം.
സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, സ്റ്റീവ് സ്മിത്ത്, ഷെയ്ന് വോണ്‍ എന്നിവരെ ടാഗ് ചെയ്ത് ഈ ക്യാമ്പെയ്നിന്റെ ഭാഗമാകണമെന്നും ബട്ലര് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ലണ്ടനിലെ റോയല്‍ ബ്രോംടണ്‍, ഹാരെഫീര്ഡ് എന്നീ ആശുപത്രികളിലേക്ക് ജീവന് രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് താന്‍ ജേഴ്സി ലേലം ചെയ്യുന്നതെന്ന് ബട്ടലര്‍ പറഞ്ഞു.
2019 ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് താരങ്ങളെല്ലാം ഒപ്പിട്ട ജേഴ്സിയാണിത്.
Content Highlights: Jos Buttler to auction his World Cup final shirt to raise funds for Covid-19 fight