-
മുംബൈ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരമായിരുന്ന ജോണ്ടി റോഡ്സിന് ഇന്ത്യയോട് പ്രത്യേക സ്നേഹമാണ്. ആ സ്നേഹം മൂത്ത് മകൾക്ക് 'ഇന്ത്യ' എന്നുവരെ പേരിട്ടും റോഡ്സ്. ഇതിന് പിന്നാലെ ഇന്ത്യയിലെ ഒരു ക്വാറന്റെയ്ൻ കേന്ദ്രത്തിൽ ഏതാനും യുവാക്കകൾ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റോഡ്സ്.
'ഇന്ത്യയെ ഇത്രമാത്രം ഇഷ്ടപ്പെടാൻ കാരണമെന്താണെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. എതിൽ കൂടുതൽ എന്തെങ്കിലും പറയേണ്ടതുണ്ടോ?' - എന്ന കുറിപ്പോടു കൂടിയാണ് റോഡ്സിന്റെ ട്വീറ്റ്. ക്വാറന്റെയ്ൻ കേന്ദ്രത്തിലെ ഒഴിഞ്ഞ സ്ഥലത്ത് ഏതാനും യുവാക്കളുടെ ക്രിക്കറ്റ് കളി. അതേസമയംഇത് ഇന്ത്യയിൽ എവിടെയാണെന്ന് അറിയില്ല. ജമ്മു കശ്മീരിലെ ക്വാറന്റെയ്ൻ കേന്ദ്രമാണെന്ന് ട്വീറ്റിന് താഴെ ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ഇതേ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. 'കുറച്ചു സ്ഥലം കിട്ടിയാൽ കളിക്കും. ക്വാറന്റെയ്ൻ ടൈം പാസ്' എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു ഒമർ അബ്ദുല്ലയുടെ ട്വീറ്റ്.
Content Highlights: Jonty Rhodes Shares Viral Video Of People Playing Cricket In Quarantine Facility
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..