ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. 17 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

രണ്ടാം ടെസ്റ്റില്‍ എട്ടു വിക്കറ്റുമായി തിളങ്ങിയ ഓള്‍റൗണ്ടര്‍ മോയിന്‍ അലി നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ ടീമിലുണ്ടാകില്ല.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയും പേസര്‍ മാര്‍ക്ക് വുഡും ടീമിനൊപ്പം ചേരും. ഇരുവര്‍ക്കും ആദ്യ രണ്ടു ടെസ്റ്റുകളില്‍ വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു.

അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ ഫെബ്രുവരി 24 മുതലാണ് മൂന്നാം ടെസ്റ്റ്. 

മോയിന്‍ അലിയുടെ അസാന്നിധ്യത്തില്‍ ഡോം ബെസ്സ് പ്ലെയിങ് ഇലവനില്‍ എത്തിയേക്കും.

Content Highlights: Jonny Bairstrow returns to England squad Moeen Ali rested