അന്ന് മഹി പറഞ്ഞു; 'നീ പേടിക്കണ്ട, തോല്‍ക്കുകയാണെങ്കില്‍ ആ ഉത്തരവാദിത്തം ഞാനേറ്റെടുത്തോളാം'


ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണുകൊണ്ടിരുന്നെങ്കിലും മറുഭാഗത്ത് ഗംഭീര്‍ പിടിച്ചുനിന്നു

ന്യൂഡല്‍ഹി: ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഫൈനലില്‍ പാകിസ്താനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് ധോനിയും സംഘവും ടിട്വന്റി കിരീടമുയര്‍ത്തിയിട്ട് ഈ സെപ്തംബര്‍ 24ന് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. അന്ന് ജോഗീന്ദര്‍ ശര്‍മ്മയുടെ പന്തില്‍ മിസ്ബാഹുല്‍ ഹഖിനെ ശ്രീശാന്ത് ക്യാച്ചെടുത്ത് പുറത്താക്കിയതോടെ ആദ്യ ടിട്വന്റി കിരീടം ഇന്ത്യയുടെ അക്കൗണ്ടിലെത്തി.

ടോസ് നേടിയ ധോനി ബാറ്റിങ് തിരഞ്ഞെടുത്തു. ഗൗതം ഗംഭീറും യൂസുഫ് പഠാനുമായിരുന്നു ഓപ്പണര്‍മാര്‍. 15 റണ്‍സെടുത്ത പഠാനെ മുഹമ്മദ് ആസിഫ് പുറത്താക്കിയതോടെ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് 25 റണ്‍സിലവസാനിച്ചു.

ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണുകൊണ്ടിരുന്നെങ്കിലും മറുഭാഗത്ത് ഗംഭീര്‍ പിടിച്ചുനിന്നു. അങ്ങിനെ 75 റണ്‍സെടുത്ത ഗംഭീറിന്റെ മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ തുടക്കം നിരാശയോടെയായിരുന്നു. മുഹമ്മദ് ഹഫീസിന്റെ വിക്കറ്റ് നഷ്ടത്തില്‍ തുടങ്ങിയ പാകിസ്താന്‍ ഒടുവില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. പിന്നീടായിരുന്നു മിസ്ബാഹുല്‍ ഹഖിന്റെ ബാറ്റിങ് വിസ്‌ഫോടനം.

അവസാന ഓവര്‍ വരെ പാകിസ്താന് ജീവന്‍ നീട്ടി നല്‍കിയ മിസബക്ക് പക്ഷേ ഒടുവില്‍ പിഴച്ചു. ഒരു വിക്കറ്റ് കൈയിലിരിക്കെ പാകിസ്താന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സായിരുന്നു.

അവസാന ഓവര്‍ എറിയാന്‍ ധോനി, ജോഗീന്ദര്‍ ശര്‍മ്മയെ തിരഞ്ഞെടുത്തു. വലങ്കന്‍ മീഡിയം പേസറായ ജോഗീന്ദര്‍ ആ ഓവര്‍ തുടങ്ങിയത് വൈഡ് ബോളോടു കൂടിയായിരുന്നു. പിന്നീട് ഒരു സിക്‌സും വഴങ്ങി. ഇതോടെ ഇന്ത്യ സമ്മര്‍ദത്തിലായി.

നാല് പന്തില്‍ വിജയിക്കാന്‍ ആറു റണ്‍സ് എന്ന നിലയിലെത്തി പാകിസ്താന്‍. പക്ഷേ അടുത്ത പന്തില്‍ മിസ്ബക്ക് പിഴച്ചു. ശ്രീശാന്തിന്റെ ക്യാച്ചിലൂടെ ഇന്ത്യ അഞ്ചു റണ്‍സിന്റെ വിജയത്തോടൊപ്പം കിരീടത്തില്‍ മുത്തമിട്ടു.

അന്ന് നിര്‍ണായകമായ ആ അവസാന ഓവര്‍ എറിയാന്‍ ഏല്‍പിക്കുന്നതിന് മുമ്പോ ധോനി തന്നോട് എന്താണ് പറഞ്ഞതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിരിക്കുകയാണ് ജോഗീന്ദര്‍ ശര്‍മ്മ. ആ ഫൈനലില്‍ ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ എല്ലാ ഉത്തരവാദിത്തവും താന്‍ ഏറ്റെടുത്തോളാമെന്നായിരുന്നു ജോഗീന്ദറിനോട് ധോനി പറഞ്ഞത്. ഒട്ടും സമ്മര്‍ദമില്ലാതെ ഏറ്റവും മികച്ച രീതിയില്‍ പന്തെറിയാനാണ് മഹി ആവശ്യപ്പെട്ടത്. ഒരു റണ്ണിനാണെങ്കില്‍ പോലും ഇന്ത്യ വിജയിക്കുമെന്ന് മഹി പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ആ ദിവസത്തെ കുറിച്ച് ജോഗീന്ദര്‍ ഓര്‍ത്തെടുക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented