-
ലണ്ടൻ: രണ്ടാം കോവിഡ്-19 പരിശോധനയും നെഗറ്റീവായ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോഫ്ര ആർച്ചർ വെള്ളിയാഴ്ച്ച മുതൽ ടീമിനൊപ്പം ചേരും. ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ഏജീസ് ബൗളിൽ പരിശീലനം നടത്തുന്ന ഇംഗ്ലണ്ട് ടീമിനൊപ്പമാണ് പേസ് ബൗളർ ചേരുക.
കുടുംബത്തിലെ ഒരാൾക്ക് അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ആർച്ചറും കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. രണ്ടു പരിശോധനാഫലങ്ങളും നെഗറ്റീവായാൽ ആർച്ചറെ ടീമിലേക്ക് വിളിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സതാംപ്ടണിലെ ഏജീസ് ബൗളിൽ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇംഗ്ലണ്ട് ടീം പരിശീലനത്തിനെത്തിയത്. ജൂലൈ എട്ടിന് ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായാണ് ഇംഗ്ലണ്ട ടീമിന്റെ പരിശീലനം.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ ക്രിക്കറ്റ് ഗ്രൗണ്ടുകൾ നിശ്ചലമാണ്. ജൂലൈയിൽ ഇംഗ്ലണ്ട്-വെസ്റ്റിൻഡീസ് പരമ്പര തുടങ്ങുന്നതോടെ വീണ്ടും കളിക്കളങ്ങൾ സജീവമാകും. അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങൾ.
Content Highlights: Jofra Archer tests negative for corona virus to start training with squad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..