ജോഫ്ര ആർച്ചർ. Photo: AFP
ലണ്ടന്‍: ഇംഗ്ലീഷ് താരം ജോഫ്ര ആര്‍ച്ചര്‍ ട്വീറ്റിലൂടെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ, അതു നടന്നിരിക്കും.വെറുതേ പറയുന്നതല്ല, കായിക മേഖലയുമായി ബന്ധപ്പെട്ടും അല്ലാതെയും ജോഫ്ര ആര്‍ച്ചര്‍ നടത്തിയ പല പ്രവചനങ്ങളും അച്ചട്ടായിരുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന അമ്പരപ്പിലാണ് സോഷ്യല്‍ മീഡിയയും ആരാധകരും.
കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ ആര്‍ച്ചറുടെ ഉള്ളിലെ 'പ്രവാചകന്' പുറത്തുവന്നതാണ്. ഇംഗ്ലണ്ട് ലോകകപ്പിന്റെ ഫൈനലിലെത്തുമെന്നും ഫൈനല്‍ സൂപ്പര്‍ ഓവര്‍ ആയിരിക്കുമെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍ച്ചര്‍ ട്വീറ്റ് ചെയ്തിരുന്നു. ലോകകപ്പിന്റെ സമയത്ത് ആരാധകര്‍ ഈ ട്വീറ്റ് കുത്തിപ്പൊക്കി ആര്‍ച്ചറുടെ പ്രവചനത്തെ അഭിനന്ദിച്ചിരുന്നു. ഇപ്പോള്‍ കൊറോണയുമായി ബന്ധപ്പെടുത്തിയാണ് താരത്തിന്റെ പഴയ ട്വിറ്റര്‍ പോസ്റ്റുകള്‍ വൈറല്‍ ആകുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്ക്ഡൗണ്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ ആര്‍ച്ചറുടെ പഴയ ട്വീറ്റുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മൂന്നും നാലും വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ് ട്വീറ്റുകള്‍.
'വീടിനകത്ത് മൂന്നാഴ്ച മതിയാകില്ല,' ഇതാണ് ഒരെണ്ണം. 2017 ഒക്ടോബര്‍ 23ന് ആര്‍ച്ചര്‍ ട്വിറ്ററില്‍ കുറിച്ച വരികളാണിത്. ഇന്ത്യയില്‍ 21 ദിവസത്തെ അടച്ചിടലുമായി ബന്ധപ്പെടുത്തിയാണ് ആരാധകര്‍ ട്വീറ്റിന്റെ പ്രവചന സ്വഭാവം താരതമ്യം ചെയ്യുന്നത്. പിന്നാലെ താരത്തിന്റെ പല പോസ്റ്റുകളുടെയും റീട്വീറ്റുകളുടെ പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍.
'രണ്ട് ദിവസത്തിന് രണ്ടാഴ്ചകളുടെ ദൈര്‍ഘ്യം', ആറുവര്‍ഷം മുന്‍പത്തെ മറ്റൊരു ട്വീറ്റാണിത്. നിലവില്‍ ഇന്ത്യയടക്കം കോറോണ ഭീതി നിലനില്‍ക്കുന്ന് രാജ്യങ്ങളിലെ സംഭവവികാസങ്ങളുമായി സാമ്യമുള്ളവയാണ് പല പോസ്്റ്റുകളും എന്നതാണ് കൗതുകം വര്‍ധിപ്പിക്കുന്നത്.
content highlights: Jofra Archer's old tweet resurfaces
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..