Image Courtesy: ICC
ലണ്ടന്‍: ലോകകപ്പ് വിജയത്തിനു ശേഷം ലഭിച്ച മെഡല്‍ നഷ്ടമായെന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയതിനു പിന്നാലെ ലോകകപ്പ് മെഡല്‍ കാണാതാകുകയായിരുന്നുവെന്ന് ആര്‍ച്ചര്‍ പറഞ്ഞു. ഒരാഴ്ചയോളം വീട് അരിച്ചുപെറുക്കിയിട്ടും മെഡല്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
''ഒരാള്‍ അയച്ചുതന്ന എന്റെ ഒരു ചിത്രത്തിലായിരുന്നു മെഡല്‍ തൂക്കിയിട്ടിരുന്നത്. പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയപ്പോള്‍ ആ ചിത്രം ഉണ്ടായിരുന്നു, പക്ഷേ മെഡല്‍ കാണാതായി. ഒരാഴ്ചയോളം വീട് മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും എനിക്കത് കണ്ടെത്താന്‍ സാധിച്ചില്ല. അത് വീട്ടില്‍ തന്നെ ഉണ്ടാകുമെന്ന് എനിക്കറിയാം. എന്നാല്‍ തിരഞ്ഞ് തിരഞ്ഞ് എനിക്ക് ഭ്രാന്തായി'',- ആര്‍ച്ചര്‍ പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ആര്‍ച്ചറായിരുന്നു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനായി സൂപ്പര്‍ ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ പന്തേല്‍പ്പിച്ചത് ആര്‍ച്ചറെയായിരുന്നു. 16 റണ്‍സ് ആര്‍ച്ചര്‍ പ്രതിരോധിച്ചതോടെ സൂപ്പര്‍ ഓവറും ടൈ ആയി. ഇതോടെ മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.
Content Highlights: Jofra Archer reveals he lost his World Cup medal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..