ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇംഗ്ലീഷ് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക്‌ വരുന്ന ഐ.പി.എല്‍. സീസണ്‍ നഷ്ടമാകും. ശ്രീലങ്കന്‍ പര്യടനത്തിലും താരത്തിന്റെ സേവനം ഇംഗ്ലണ്ടിന് ലഭ്യമാകില്ല. 

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാനതാരമാണ് ആര്‍ച്ചര്‍. ഒന്നാം ടെസ്റ്റില്‍ വലത്തേ കൈമുട്ടിനാണ് ആര്‍ച്ചര്‍ക്ക്‌ പരിക്കേറ്റത്. പിന്നീടുള്ള മൂന്ന് ടെസ്റ്റുകളിലും താരം കളിച്ചിരുന്നില്ല. ആര്‍ച്ചറിന്റെ അഭാവത്തിലും ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു.

Content Highlights: Jofra Archer out of IPL with elbow fracture