ഏകദിനത്തില്‍ 250 വിക്കറ്റ്, സമാനതകളില്ലാത്ത നേട്ടവുമായി ജൂലന്‍ ഗോസ്വാമി


വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെയാണ് ജൂലന്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്

Photo: twitter.com/BCCIWomen

ബേയ് ഓവല്‍: വനിതാ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ മീഡിയം പേസ് ബൗളര്‍ ജൂലന്‍ ഗോസ്വാമി. ഏകദിനത്തില്‍ 250 വിക്കറ്റ് നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ജൂലന്‍ സ്വന്തം പേരില്‍ കുറിച്ചത്.

വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെയാണ് ജൂലന്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ടാമി ബ്യൂമോണ്ടിന്റെ വിക്കറ്റെടുത്തുകൊണ്ട് താരം കരിയറിലെ വിക്കറ്റ് നേട്ടം 250 ആക്കി ഉയര്‍ത്തി.

ഈയടുത്തൊന്നും ഭേദിക്കാനാവാത്ത റെക്കോഡാണ് ജൂലന്‍ കുറിച്ചിരിക്കുന്നത്. വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമുള്ള ഓസ്‌ട്രേലിയയുടെ കാത്‌റിന്‍ ഫിറ്റ്‌സ്പാട്രിക്കിനും ദക്ഷിണാഫ്രിക്കയുടെ ശബ്‌നം ഇസ്മായിലിനും 180 വിക്കറ്റ് വീതമാണുള്ളത്.

ഈ ലോകകപ്പിലൂടെ മറ്റൊരു റെക്കോഡും ജൂലന്‍ സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന വനിതാ താരം എന്ന റെക്കോഡാണ് ജൂലന്‍ സ്വന്തമാക്കിയത്. 40 വിക്കറ്റുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഓസ്‌ട്രേലിയയുടെ ഇതിഹാസ വനിതാതാരം ലിന്‍ ഫുള്‍സ്റ്റണിനെ മറികടന്നാണ് ജൂലന്‍ റെക്കോഡ് നേടിയത്. 2002 ലാണ് താരം ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. 199 ഏകദിനങ്ങളില്‍ നിന്നാണ് ജൂലന്‍ 250 വിക്കറ്റ് നേടിയത്. 12 ടെസ്റ്റുകളില്‍ നിന്ന് 44 വിക്കറ്റും 68 ട്വന്റി 20 മത്സരങ്ങളില്‍നിന്ന് 56 വിക്കറ്റുകളും നേടാനും ഈ പേസ് ബൗളര്‍ക്ക് സാധിച്ചു.

Content Highlights: Jhulan Goswami bags 250th ODI wicket, becomes first women's cricketer on planet to achieve feat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented