Photo: twitter.com|ESPNcricinfo
മുംബൈ: ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ബിസിസിഐയെ ഉന്നംവെച്ചുള്ള ട്വീറ്റുമായി ഗുജറാത്തി ഓള്‍റൗണ്ടര്‍ ജയദേവ് ഉനദ്കട്ട്.
ആഭ്യന്തര മത്സരത്തില്‍ ബാറ്റു ചെയ്യുന്ന വീഡിയോ ആണ് ഉനദ്കട്ട് ട്വീറ്റ് ചെയ്തത്. 'ബാറ്റിങ് അറിയുന്ന മറ്റൊരു പേസ് ബൗളര്‍' എന്ന തലക്കെട്ടും ഈ വീഡിയോക്ക് ഗുജറാത്തി താരം നല്‍കിയിട്ടുണ്ട്.
ടീമില്‍ ഇടം നേടാത്തതിലുള്ള നിരാശ പങ്കുവെയ്ക്കുന്നതാണ് താരത്തിന്റെ ഈ ട്വീറ്റ്. ഫോമിലല്ലാത്ത ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ നിന്ന് പുറത്തായതോടെ പകരം വെങ്കടേഷ് അയ്യരെയാണ് ഓള്‍റൗണ്ടറായി ബിസിസിഐ ടീമിലേക്ക് പരിഗണിച്ചത്. അയ്യരേക്കാള്‍ സീനിയറായ ഉനദ്കട്ടിനെ തഴഞ്ഞായിരുന്നു ബിസിസിഐയുടെ ഈ ടീം സെലക്ഷന്‍.
നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്രയെ നയിക്കുന്നത് ഉനദ്കട്ടാണ്. സുല്‍ത്താന്‍പുരില്‍ ഹൈദരാബാദിനെതിരേ നടന്ന മത്സരത്തില്‍ താരം അര്‍ധ സെഞ്ചുറിയും നേടി. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ സൗരാഷ്ട്ര എലൈറ്റ് ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനം നേടി. അഞ്ചു മത്സരങ്ങളില്‍ നാലെണ്ണത്തിലും ടീം വിജയിച്ചു.
Content Highlights: jaydev unadkat recently came up with a video of him batting in a stylish manner
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..