ജയദേവ് ഉനദ്ഘട്ട് | Photo: BCCI
ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ പേസ് ബൗളർ ജയദേവ് ഉനദ്ഘട്ടിനെ തഴഞ്ഞിരുന്നു. ഇന്ത്യയുടെ സീനിയർ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിനായതിനാൽ ഇന്ത്യയുടെ. യുവനിരയാണ് ലങ്കൻ പര്യടനം നടത്തുന്നത്. എന്നാൽ ശിഖർ ധവാൻ നയിക്കുന്ന ഈ ടീമിൽ ഉനദ്ഘട്ടിന് സ്ഥാനം ലഭിച്ചില്ല. ബിസിസിഐയുടെ ഈ നടപടിയെ ചോദ്യം ചെയ്ത് നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉനദ്ഘട്ട്.
ക്രിക്കറ്റിലൂടെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്നും സമയമാവുമ്പോൾ അവസരം ലഭിക്കുമെന്നും ഉനദ്ഘട്ട് പറയുന്നു. ട്വീറ്റിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. അവസാനം വരെ പൊരുതാനാണ് എന്റെ തീരുമാനം. അതിന് അധികം ദൂരം പോകേണ്ടി വരില്ലെന്ന് ഉറപ്പാണ്. അതുവരെ കളിയിൽ കൂടുതൽ ശ്രദ്ധിക്കണം. അതിനായി സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു. താരം ട്വീറ്റിൽ പറയുന്നു.
2019-20 സീസണിലെ രഞ്ജി ട്രോഫിയിൽ വിക്കറ്റ് വേട്ടയിൽ ഉനദ്ഘട്ടായിരുന്നു മുന്നിൽ. ചേതൻ സക്കറിയ ഉൾപ്പെടെയുള്ള പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോഴാണ് ഉനദ്ഘട്ടിനെ തഴഞ്ഞത്.
Content Highlights: Jaydev Unadkat Reacts After Being Overlooked From India Squads
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..