Photo: twitter.com/JUnadkat
രാജ്കോട്ട്: രഞ്ജി ട്രോഫിയില്‍ കൊടുങ്കാറ്റായി സൗരാഷ്ട്രയുടെ നായകന് ജയ്ദേവ് ഉനദ്കട്ട്. ഡല്‍ഹിയ്ക്കെതിരായ മത്സരത്തില്‍ പന്തുകൊണ്ട് ഇന്ദ്രജാലം തീര്‍ത്ത് ഉനദ്കട്ട് സൗരാഷ്ട്രയ്ക്ക് വേണ്ടി തിളങ്ങി. ഉനദ്കട്ട് ഹാട്രിക്ക് ഉള്‍പ്പെടെ 12 ഓവറില്‍ വെറും 39 റണ്‍സ് മാത്രം വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ആദ്യ ഇന്നിങ്സില്ബാറ്റിങ് ആരംഭിച്ച ഡല്‍ഹി മുന്‍നിരയെ ഉനദ്കട്ട് നിലംതൊടാന്‍ അനുവദിച്ചില്ല. ഡല്‍ഹി വെറും 133 റണ്‍സിന് ഓള് ൗട്ടായി. തന്റെ ആദ്യ രണ്ടോവറില്‍ തന്നെ രണ്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റെടുത്താണ് ഉനദ്കട്ട് താരമായത്. ആദ്യ ഓവറിലെ മൂന്ന്, നാല്, അഞ്ച് പന്തുകളില്‍ വിക്കറ്റെടുത്ത് ഉനദ്കട്ട് ഹാട്രിക്കെടുത്തു.
ഒരു രഞ്ജിട്രോഫി മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക്ക് നേടുന്ന താരമെന്ന അപൂര്‍വ നേട്ടം ഉനദ്കട്ട് സ്വന്തമാക്കി. ധ്രുവ് ഷോറെ, വൈഭവ് റവാല്‍, യാഷ് ദുല്‍ എന്നിവരെ പുറത്താക്കിയാണ് ഉനദ്കട്ട് ഹാട്രിക്ക് നേടിയത്. പിന്നാലെ ജോണ്ടി സിദ്ദു, ലളിത് യാദവ്, ലക്ഷയ് എന്നിവരെയും മടക്കി ഉനദ്കട്ട് കൊടുങ്കാറ്റായി.പിന്നാലെ കുല്‍ദീപ് യാദവ്, ശിവാങ്ക് വസിഷ്ഠ് എന്നിവരും ഉനദ്കട്ടിന് മുന്നില്‍ മുട്ടുമടക്കി.
ശക്തരായ ഡല്‍ഹിയുടെ ആദ്യ നാല് ബാറ്റര്‍മാരും അക്കൗണ്ട് തുറക്കുംമുന്‍പ് പുറത്തായി. ആദ്യ ഏഴ് ബാറ്റര്‍മാരും രണ്ടക്കം പോലും കണ്ടില്ല.വാലറ്റത്ത് പുറത്താവാതെ പിടിച്ചുനിന്ന ഹൃത്വിക് ഷോക്കീനാണ് ടീം സ്കോര്‍ 100 കടത്തിയത്. താരം 90 പന്തുകളില്‍ നിന്ന് പുറത്താവാതെ 68 റണ്‍സെടുത്തു. 38 റണ്‍സെടുത്ത ശിവാങ്ക് വസിഷ്ഠും പിടിച്ചുനിന്നു.
Content Highlights: jaydev unadkat, unadkat hatrick, ranji trophy, delhi vs saurashtra, sports news, cricket hattrick
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..