മനോജ് തിവാരിയെ പുറത്താക്കിയ ഉനദ്കട്ടിന്റെ ആഹ്ലാദം|Photo: pti
കൊല്‍ക്കത്ത: സൗരാഷ്ട്ര രഞ്ജി ട്രോഫി ജേതാക്കള്‍. ബംഗാളിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് സൗരാഷ്ട്ര അവരുടെ രണ്ടാം രഞ്ജി കിരീടത്തില്‍ മുത്തമിട്ടത്.
രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തി ടീമിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ജയദേവ് ഉനദ്കട്ടാണ് കളിയിലെ കേമന്‍.
ഒന്നാം ഇന്നിങ്‌സില്‍ 174 ന് ബംഗാളിനെ ഒതുക്കിയ സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 404 സ്‌കോര്‍ ചെയ്തപ്പോഴെ കളിയുടെ ഗതി നിര്‍ണയിക്കപ്പെട്ടിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ബംഗാളിന് പക്ഷേ 241 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ സൗരാഷ്ട്ര സ്വന്തമാക്കി.
ആറ് വിക്കറ്റ് വീഴ്ത്തിയ ചേതന്‍ സക്കരിയ ഉനദ്കട്ടിന് മികച്ച പിന്തുണ നല്‍കി.
ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു ഉനദ്കട്ടും സൗരാഷ്ട്രയും. നേരത്തെ അവര്‍ വിജയ് ഹസാരെ ട്രോഫിയും നേടിയിരുന്നു.
2019-20 സീസണിലാണ് സൗരാഷ്ട്ര ആദ്യമായി രഞ്ജിയില്‍ കിരീടം നേടിയത്. അന്നും ബംഗാളിനെയാണ് അവര്‍ ഫൈനലില്‍ തോല്‍പിച്ചത്.
Content Highlights: Saurashtra wins Ranji Trophy
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..