21 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തി; രഞ്ജി ട്രോഫിയില്‍ ഉനദ്കട്ടിന് ചരിത്രനേട്ടം


ഒരു രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന പേസ് ബൗളറെന്ന റെക്കോഡ് സൗരാഷ്ട്രയുടെ ക്യാപ്റ്റന്‍ സ്വന്തമാക്കി

ഉനദ്കട്ടിന്റെ ആഘോഷം ഫോട്ടോ: ബിസിസിഐ ഡൊമസ്റ്റിക്‌

രാജ്‌കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി സൗരാഷ്ട്രയുടെ പേസ് ബൗളര്‍ ജയദേവ് ഉനദ്കട്ട്. ഐ.പി.എല്‍ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് പൊന്നുംവിലയക്ക് സ്വന്തമാക്കിയ ഉനദ്കട്ട് തന്റെ ബൗളിങ് മികവ് ഒരിക്കല്‍ കൂടി പുറത്തെടുക്കുകയായിരുന്നു. ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി സെമിയില്‍ 142 റണ്‍സ് വഴങ്ങി 10 വിക്കറ്റാണ് ഉനദ്കട്ട് വീഴ്ത്തയത്. ഇതോടെ ഒരു രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന പേസ് ബൗളറെന്ന റെക്കോഡ് സൗരാഷ്ട്രയുടെ ക്യാപ്റ്റന്‍ സ്വന്തമാക്കി. ഫൈനല്‍ ശേഷിക്കേ ഈ സീസണില്‍ 65 വിക്കറ്റാണ് താരം വീഴ്ത്തിയത്.

ഇതോടെ 21 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ക്കാനും ഉനദ്കട്ടിന് കഴിഞ്ഞു. ഇതിന് മുമ്പ് 1998-99 സീസണില്‍ 62 വിക്കറ്റെടുത്ത കര്‍ണാടകയുടെ ദോഡ ഗണേശിന്റെ പേരിലായിരുന്നു റെക്കോഡുണ്ടായിരുന്നത്. ബംഗാളിന്റെ രണ്‍ദീപ് ബോസും ഹരിയാണയുടെ ഹര്‍ഷല്‍ പട്ടേലുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ഇവര്‍ യഥാക്രമം 57 വിക്കറ്റും 52 വിക്കറ്റും വീഴ്ത്തി.

ഒരു രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബൗളര്‍ എന്ന റെക്കോഡും ഉനദ്കട്ട് സ്വന്തം പേരിലെഴുതി. 2018-19 സീസണില്‍ 68 വിക്കറ്റെടുത്ത സ്പിന്‍ ബൗളര്‍ അശുതോഷ് അമന്റെ പേരിലാണ് നിലവിലെ റെക്കോഡ്. ബംഗാളിനെതിരായ ഫൈനലില്‍ നാല് വിക്കറ്റ് വീഴ്ത്തിയാല്‍ ഈ റെക്കോഡും ഉനദ്കട്ടിന് മറികടക്കാം.

ഗുജറാത്തിനെതിരായ സെമി ഫൈനലില്‍ ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റെടുത്ത സൗരാഷ്ട്ര താരം രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റെടുത്തു. ഇതോടെ ഈ സീസണില്‍ ഉനദ്കട്ട് ഏഴാമത്തെ അഞ്ചു വിക്കറ്റ്‌നേട്ടം പൂര്‍ത്തിയാക്കി. എല്‍ ബാലാജിക്കും അങ്കിത് ചൗധരിക്കും ശേഷം ഒരു സീസണില്‍ ഏഴു തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന റെക്കോഡും ഉനദ്കട്ട് സ്വന്തമാക്കി.

Content Highlights: Jaydev Unadkat Breaks 21 Year Old Bowling Record Ranji Trophy Semi Final

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented