ബെംഗളൂരു: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരയ്ക്കിടെ നടന്ന രസകരമായ സംഭവങ്ങൾ ഓർത്തെടുത്ത് പാകിസ്താന്റെ മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. ബെംഗളൂരുവിലെ ഹോട്ടലിൽ ഹോളി ഒരുമിച്ച് ആഘോഷിച്ച ഓർമകളാണ് മിയാൻദാദ് പങ്കുവെച്ചത്.

അന്ന് ഇന്ത്യയിൽ പരമ്പര കളിക്കാനെത്തിയതായിരുന്നു പാകിസ്താൻ. 'ബെംഗളൂരു ടെസ്റ്റിനായി രണ്ടു ടീമുകളും ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ആർക്കും പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വൈകുന്നേരമായപ്പോൾ കുറച്ചു സമയം ഒരുമിച്ചു ചിലവഴിക്കാമെന്ന് കരുതി. അന്ന് ഹോളിയായിരുന്നു. ഹോട്ടലിലെ ആളുകളെല്ലാം പരസ്പരം നിറങ്ങൾ വാരിയെറിഞ്ഞ് ഹോളി ആഘോഷിക്കുന്നുണ്ടായിരുന്നു. ഇതോടെ ഞങ്ങളും ആഘോഷത്തിന്റെ ഭാഗമായി. എന്നാൽ രവി ശാസ്ത്രി ഈ ആഘോഷത്തിലൊന്നും ഉൾപ്പെടാതെ മാറി നിൽക്കുകയായിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ റൂമിലെത്തി അദ്ദേഹത്തെ തൂക്കിയെടുത്ത് നീന്തൽക്കുളത്തിലേക്ക് എറിഞ്ഞു.' യു ട്യൂബ് വീഡിയോയിൽ മിയാൻദാദ് പറയുന്നു.

അതു വളരെ സേേന്താഷം നിറഞ്ഞ നാളുകൾ ആയിരുന്നെന്നും ഒരിക്കലും മറക്കാനാകില്ലെന്നും മിയാൻദാദ് വ്യക്തമാക്കുന്നു.

content highlights:  Javed Miandad recalls story during Pakistans tour of India