ധവാനും മഹാരാജും തയ്യാര്‍ പക്ഷേ ടോസിന് നാണയമില്ല, വൈറലായി വീഡിയോ


Photo: twitter.com/ICC

റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിനിടെ ചിരി പടര്‍ത്തി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ്. രണ്ടാം ഏകദിനത്തിന്റെ ടോസിനിടെയാണ് ഈ തമാശകലര്‍ന്ന സംഭവം അരങ്ങേറിയത്. ടോസിനായുള്ള നാണയം കാണാതായതാണ് ഏവരെയും ചിരിപ്പിച്ചത്.

മത്സരത്തിന് മുന്‍പായി ടോസിനുവേണ്ടി ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാനും ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ കേശവ് മാഹാരാജും പിച്ചിലെത്തി. അവതാരകന്‍ സഞ്ജയ് മഞ്ജരേക്കറും മാച്ച് റഫറി ജവഗല്‍ ശ്രീനാഥും ടോസിനായി ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നു. മഞ്ജരേക്കര്‍ ടോസിടാനായി ആവശ്യപ്പെട്ടു.



എന്നാല്‍ കൈയ്യില്‍ നാണയം ലഭിക്കാത്തതിനെത്തുടര്‍ന്ന് ധവാനും മഹാരാജും ചിരിക്കാനാരംഭിച്ചു. അപ്പോഴാണ് ശ്രീനാഥിന്റെ കീശയിലാണ് നാണയമുണ്ടായിരുന്നതെന്ന് മനസ്സിലായത്. അമളി മനസ്സിലാക്കിയ ശ്രീനാഥ് ഒരു പുഞ്ചിരിയുമായി നാണയം ധവാന് കൈമാറി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു.

ചുരുങ്ങിയ നിമിഷം കൊണ്ട ഈ വീഡിയോ വൈറലാകുകയും ചെയ്തു. ബി.സി.സി.ഐ തന്നെയാണ് ഈ വീഡിയോ പുറത്തിറക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ വിജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്ക്ക് മേല്‍ മേല്‍ക്കൈയുണ്ട്. ഈ മത്സരത്തിലും വിജയിച്ചാല്‍ പ്രോട്ടീസ് പരമ്പര നേടും.

Content Highlights: india vs south africa, india vs south africa 2nd odi, ind vs sa odi, sports news, cricket, ind vs sa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented