Image Courtesy: Twitter
മുംബൈ: അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയ താരമാണ് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷോണ്‍ പൊള്ളോക്ക്. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു ശ്രീനാഥെന്നും പൊള്ളോക്ക് പറയുന്നു.
സ്‌കൈ സ്‌പോര്‍ട്‌സിന്റെ പോഡ്കാസ്റ്റിലായിരുന്നു പൊള്ളോക്കിന്റെ പ്രതികരണം. എക്കാലത്തേയും മികച്ച പേസര്‍മാരെ കുറിച്ച് പറഞ്ഞപ്പോഴാണ് പൊള്ളോക്ക്, ഇന്ത്യന്‍ താരത്തെ കുറിച്ച് പ്രതികരിച്ചത്. ശ്രീനാഥിനെ കൂടാതെ, വസീം അക്രം, വഖാര്‍ യൂനിസ്, കേര്‍ട്ട്ലി ആംബ്രോസ്, കോര്‍ട്ട്‌നി വാല്‍ഷ്, ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, എന്നിവരെയാണ് തന്റെ തലമുറയിലെ മികച്ച ബൗളര്‍മാരായി പൊള്ളോക്ക് തെരഞ്ഞെടുത്തത്.
1991 മുതല്‍ 2003 വരെ ഇന്ത്യയ്ക്കായി കളിച്ച ശ്രീനാഥ് 67 ടെസ്റ്റുകളും 229 ഏകദിനങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 236 വിക്കറ്റുകളും ഏകദിനത്തില്‍ 315 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 90-കളില്‍ ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായിരുന്നു ഈ കര്‍ണാടകക്കാരന്‍. നിലവില്‍ ഐ.സി.സിയുടെ മാച്ച് റഫറിമാരില്‍ ഒരാളാണ് ശ്രീനാഥ്.
Content Highlights: Javagal Srinath didn't get the credit he deserved says Shaun Pollock
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..