ജസ്പ്രീത് ബുംറയ്ക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും, ഇന്ത്യയ്ക്ക് തിരിച്ചടി


പരിക്കേറ്റ ബുംറയെ ഫിസിയോ പരിശോധിക്കുന്നു | Photo: ANI

ബെംഗളൂരു: ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി. ഇന്ത്യയുടെ പ്രധാന ബൗളറായ ജസ്പ്രീത് ബുംറയ്ക്ക് അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ബി.സി.സി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ. ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പരിക്കാണ് ബുംറയ്ക്ക് തിരിച്ചടിയായത്. പുറംവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് താരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. രണ്ടാം ട്വന്റി 20 മത്സരത്തിനായി ഗുവാഹട്ടിയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ സംഘത്തില്‍ ബുംറ ഉള്‍പ്പെട്ടിട്ടില്ല.



ബുംറയുടെ പുറംവേദന രൂക്ഷമായെന്നും വിശ്രമം ആവശ്യമാണെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് താരത്തിന് ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും നഷ്ടമായേക്കും. ആറുമാസം താരത്തിന് വിശ്രമമനുവദിച്ചിട്ടുണ്ടെന്നും പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. പരിക്കുമൂലം ഈയിടെ അവസാനിച്ച ഏഷ്യാകപ്പ് ക്രിക്കറ്റും താരത്തിന് നഷ്ടമായിരുന്നു.

പരിക്കില്‍ നിന്ന് മോചിതനായ ബുംറ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ട്വന്റി 20 മത്സരങ്ങളില്‍ കളിച്ചിരുന്നു. എന്നാല്‍ ഫോം കണ്ടെത്താനായില്ല. മൂന്നാം മത്സരത്തില്‍ 50 റണ്‍സാണ് താരം വഴങ്ങിയത്.

ബുംറ ടീമില്‍ നിന്ന് പുറത്തായാല്‍ റിസര്‍വ് താരങ്ങളായ ദീപക് ചാഹറിനോ മുഹമ്മദ് ഷമിയ്‌ക്കോ ടീമിലിടം ലഭിക്കും. ട്വന്റി 20 ലോകകപ്പിന് മുന്‍പ് ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്ന രണ്ടാമത്തെ സീനിയര്‍ താരമാണ് ബുംറ. പരിക്കിന്റെ പിടിയിലായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നേരത്തേ ടീമില്‍ നിന്ന് പുറത്തായിരുന്നു.

Content Highlights: jasprit bumrah, 2022 t20 world cup, mubrah in t20 world cup, bumrah injury, sports news, cricket new


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented