മുംബൈ: ജസ്പ്രീത് ബുംറ പരിക്കില്‍ അല്ലെന്നും തുര്‍ച്ചയായി മത്സരങ്ങള്‍ വരുന്നതിനാല്‍ നാലാം ടെസ്റ്റില്‍നിന്ന് അദ്ദേഹത്തിന് വിശ്രമം നല്‍കുകയായിരുന്നെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍ വ്യക്തമാക്കി.

വ്യക്തിപരമായ കാരണങ്ങളാല്‍ ബുംറയ്ക്ക് അവധി നല്‍കി എന്നാണ് കഴിഞ്ഞദിവസം ബി.സി.സി.ഐ. അറിയിച്ചത്. ബുംറയുടെ നാടാണ് അഹമ്മദാബാദ്. 

കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ കളിക്കാര്‍ക്ക് വീട്ടില്‍ പോകാനോ കുടുംബത്തോടൊപ്പം സമയം ചെലവിടാനോ കഴിയുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പര കഴിഞ്ഞാല്‍ വീണ്ടും ഐ.പി.എല്‍. തുടങ്ങും. തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനവും അതുകഴിഞ്ഞാല്‍ ട്വന്റി 20 ലോകകപ്പും നടക്കും. 

നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ബുംറയുടെ സേവനം വേണം. അതിനാല്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വിശ്രമം നല്‍കുകയായിരുന്നു.

Content Highlights: Jasprit Bumrah was not injured and was rested says BCCI