മുംബൈ: കൊവിഡ്-19നെത്തുടര്‍ന്ന് ഇന്ത്യയില്‍ 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഓരോരുത്തരും സമയം ചിലവഴിക്കാന്‍ ഓരോ മാര്‍ഗങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. പാചകം ചെയ്തും കുട്ടികളോടൊപ്പം കളിച്ചും വായിച്ചും സിനിമ കണ്ടും വീട്ടിനുള്ളിലെ കാലം ഫലപ്രദമാക്കുകയാണ് ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും.

ഇതുപോലെ ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയും സമയം ചിലവഴിക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തി. ചെടികള്‍ക്കിടയിലാണ് ബുംറയുടെ ഇപ്പോഴത്തെ ജീവിതം. വീട്ടിലെ ചെടികള്‍ പരിപാലിക്കുന്ന രണ്ട് ചിത്രങ്ങള്‍ ബുംറ ട്വീറ്റ് ചെയ്യുകയും ചെയ്തു. #AmateurGardener #StayHome എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു ബുംറയുടെ ട്വീറ്റ്.

കോവിഡ് ഭീഷണി മൂലം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ഉപേക്ഷിച്ചിരുന്നു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ബുംറ. കൊറോണ ഭീതിയെ തുടര്‍ന്ന് മാര്‍ച്ച് 29-ന് തുടങ്ങേണ്ടിയിരുന്ന ഐ.പി.എല്‍. ഏപ്രില്‍ 15-ലേക്ക് മാറ്റിവെച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഐ.പി.എല്‍ റദ്ദാക്കാനാണ് സാധ്യത.

content highlights: Jasprit Bumrah turns gardner during natuonal lockdown