ബ്രോഡിന്റെ ഓവറില്‍ 35 റണ്‍സ്; അരങ്ങേറ്റത്തില്‍ ബാറ്റുകൊണ്ട് റെക്കോഡിട്ട് ക്യാപ്റ്റന്‍ ബുംറ


സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ 84-ാം ഓവറില്‍ 35 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലെത്തിക്കുന്നതില്‍ പങ്കാളിയായതോടെയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്

Photo: twitter.com/ICC

ബര്‍മ്മിങ്ങാം: ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ബാറ്റുകൊണ്ട് റെക്കോഡിട്ട് ഇന്ത്യയുടെ ജസ്പ്രീത് ബുംറ. ടെസ്റ്റ് ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്.

സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ 84-ാം ഓവറില്‍ 35 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലെത്തിക്കുന്നതില്‍ പങ്കാളിയായതോടെയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ഓവറില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 29 റണ്‍സ് ബുംറ തന്നെ അടിച്ചെടുത്തു. ഇതോടൊപ്പം ബ്രോഡ് ആറ് റണ്‍സ് അധികമായി വഴങ്ങിയതോടെ ആ ഓവറില്‍ 35 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലെത്തി.

2003-ല്‍ ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയുടെ റോബിന്‍ പീറ്റേഴ്‌സണെതിരേ 28 റണ്‍സെടുത്ത വിന്‍ഡീസിന്റെ ബ്രയാന്‍ ലാറ, 2013-ല്‍ പെര്‍ത്തിയ ജെയിംസ് ആന്‍ഡേഴ്‌സനെതിരേ 28 റണ്‍സെടുത്ത ഓസീസ് താരം ജോര്‍ജ് ബെയ്ലി, 2020-ല്‍ ജോ റൂട്ടിനെതിരേ പോര്‍ട്ട് എലിസബത്തില്‍ 28 റണ്‍സെടുത്ത കേശവ് മഹാരാജ് എന്നിവരെയാണ് ബുംറ മറികടന്നത്.

84-ാം ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി നേടിയാണ് ബുംറ, ബ്രോഡിനെ വരവേറ്റത്. തൊട്ടടുത്ത പന്തില്‍ ബൗണ്‍സര്‍ എറിയാനുള്ള ബ്രോഡിന്റെ ശ്രമം പാളി. പന്ത് ബുംറയേയും വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സിനെയും കടന്ന് ബൗണ്ടറിയിലേക്ക്. അടുത്ത പന്താകട്ടെ നോബോള്‍, അത് ബുംറ സിക്‌സറിന് പറത്തി. അടുത്ത പന്ത് ഫുള്‍ടോസായിരുന്നു, അതും ബുംറ ബൗണ്ടറിയിലെത്തിച്ചു. ഓവറിലെ മൂന്നാമത്തെയും നാലാമത്തെയും പന്തിലും ബുംറ ബൗണ്ടറി നേടി. അഞ്ചാം പന്ത് വീണ്ടും സിക്‌സറിന് പറത്തിയ താരം അവസാന പന്തില്‍ സിംഗിള്‍ നേടി ആ ഓവറിലെ റണ്‍നേട്ടം 35 ആക്കി.

Content Highlights: Jasprit Bumrah took a world record 35 runs from one Stuart Broad over

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented