പനാജി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്നും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ പിന്മാറിയത് കല്യാണവുമായി ബന്ധപ്പെട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സ്‌പോര്‍ട്‌സ്  അവതാരകയായ സഞ്ജന ഗണേശനാണ് ബുംറയുടെ വധു. 

ഇരുവരും തമ്മിലുള്ള വിവാഹം ഗോവയില്‍ വെച്ച് നടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 14 നും 15 നും കല്യാണചടങ്ങുകള്‍ നടക്കും. 

മോഡലും അവതാരകയുമായ സഞ്ജന 2014-ല്‍ മിസ് ഇന്ത്യ കിരീടം ചൂടിയിരുന്നു. എം.ടിവിയുടെ സ്പ്ലിറ്റ്‌സ് വില്ലയുടെ ഏഴാം സീസണിലെ മത്സരാര്‍ഥിയായിരുന്നു സഞ്ജന. 2012-ല്‍ ഫെമിന സ്റ്റൈല്‍ ഡിവ പട്ടവും താരം നേടിയിരുന്നു.

ബുംറയുടെ കല്യാണത്തിന് വളരെ കുറച്ചുപേര്‍ക്കേ ക്ഷണമുണ്ടാകൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക. 

Content Highlights: Jasprit Bumrah to tie the knot with sports anchor Sanjana Ganesan