ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായി


മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു.

ബുംറയും സഞ്ജനയും | Photo: twitter.com|Jaspritbumrah93

പനാജി: കഴിഞ്ഞ രണ്ട് ആഴ്ചകളായുള്ള ആശങ്കകള്‍ക്കും കാത്തിരിപ്പിനും വിരാമം. ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു. ഗോവയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്.

ബുംറ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒപ്പം ചില ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്നും ബുംറയ്ക്ക് ബി.സി.സി.ഐ അവധി നല്‍കിയപ്പോള്‍ തൊട്ട് താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. വിവാഹത്തിന് പങ്കെടുത്തവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതില്‍ വിലക്കുണ്ടായിരുന്നു. അതീവരഹസ്യമായി കല്യാണം നടത്തുന്നതിനായിരുന്നു ഇത്.

ഒടുവില്‍ ബുംറ തന്നെ ചിത്രങ്ങള്‍ പങ്കുവെച്ചു. സഹതാരങ്ങളും ആരാധകരും ബുംറയ്ക്കും സഞ്ജനയ്ക്കും മംഗളാശംസകളുമായി രംഗത്തെത്തി.

Content Highlights: Jasprit Bumrah ties the knot with sports presenter Sanjana Ganesan in Goa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented