ജസ്പ്രീത് ബുംറ | Photo: ANI
ബെംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം ആരംഭിച്ച് ഇന്ത്യയുടെ സൂപ്പര്‍താരം ജസ്പ്രീത് ബുംറ. ബെംഗളൂരുവിലെ ദേശീയ അക്കാദമിയില്‍ ബുംറ പരിശീലനം ആരംഭിച്ചു. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായ ബുംറ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ചേക്കും.
ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ബുംറ ഇടം നേടിയിട്ടില്ല. പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ബുംറ അവസാന രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചേക്കും. മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ധരംശാലയില്‍ ആരംഭിക്കും.
പുറംവേദനയെത്തുടര്‍ന്നാണ് ബുംറ ടീമില്‍ നിന്ന് പുറത്തായത്. 2022 സെപ്റ്റംബറിലാണ് ബുംറ അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കിടെ താരത്തിന് പരിക്കേറ്റിരുന്നു. പിന്നാലെ നടന്ന ഏഷ്യകപ്പ്, ട്വന്റി 20 ലോകകപ്പ് എന്നീ വലിയ ടൂര്‍ണമെന്റുകള്‍ ബുംറയ്ക്ക് നഷ്ടമായി.
ബുംറയ്ക്ക് പിന്നാലെ സൂപ്പര്‍താരം രവീന്ദ്ര ജഡേജയും ടീമില്‍ മടങ്ങിയെത്തും. പരിക്കില്‍ നിന്ന് മോചിതനായ ജഡേജ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിരുന്നു. തമിഴ്‌നാടിനെതിരായ മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ജഡേജ ഏഴുവിക്കറ്റെടുത്ത് ഫോം കണ്ടെത്തി.
Content Highlights: jasprit bumrah started practice ahead of india australia series
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..