Photo: Getty Images
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കില്ല. ബി.സി.സി.ഐ ആണ് ഇക്കാര്യമറിയിച്ചത്. പരിക്കിന്റെ പിടിയിലായിരുന്ന ബുംറ ദീര്‍ഘകാലത്തെ വിശ്രമത്തിനുശേഷം ശ്രീലങ്കയ്ക്കെതിരായ ഏകദിനപരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ബുംറയെ ടീമിലുള്‍പ്പെടുത്തേണ്ട എന്ന തീരുമാനമാണ് ബി.സി.സി.ഐ കൈക്കൊണ്ടത്. ബൗളിങ്ങില്‍ പൂര്‍ണമായും ശാരീരികക്ഷമത തെളിയിച്ച ശേഷം ബുംറയെ ടീമിലുള്‍പ്പെടുത്തുമെന്നാണ് ബി.സി.സി.ഐ അറിയിച്ചത്. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ബുംറയെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഗുവാഹാട്ടിയില്‍ ഏകദിനത്തിനായി പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീമിലേക്ക് ബുംറ ചേരാനിരിക്കെയാണ് ബി.സി.സി.ഐ ഈ വാര്‍ത്ത പുറത്തുവിട്ടത്.
2022 സെപ്റ്റംബറിലാണ് ബുംറ അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കിടെ താരത്തിന് പരിക്കേറ്റിരുന്നു. പിന്നാലെ നടന്ന ഏഷ്യകപ്പ്, ട്വന്റി 20 ലോകകപ്പ് എന്നീ വലിയ ടൂര്‍ണമെന്റുകള്‍ ബുംറയ്ക്ക് നഷ്ടമായി.
ഏകദിന പരമ്പരയില്‍ ബുംറയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ മുഹമ്മദ് സിറാജ്, ഉമ്രാന് മാലിക്ക്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യന്‍ പേസ് ബൗളിങ് വിഭാഗത്തില്‍ അണിനിരക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. പരമ്പരയിലെ ആദ്യ മത്സരം ജനുവരി 10 ന് നടക്കും
Content Highlights: jasprit bumrah, bumrah, india vs sri lanka, indian cricket, insd vs sl odi, bumrah injury, sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..