ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്: ബുംറ


ബുംറയുടെ പകരക്കാരനെ ഇതുവരെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല

പരിക്കേറ്റ ബുംറയെ ഫിസിയോ പരിശോധിക്കുന്നു | Photo: ANI

ബെംഗളൂരു: വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേറ്റ വലിയ തിരിച്ചടിയാണ് സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ പരിക്ക്. ബുംറ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകില്ല എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇതിനുപിന്നാലെ ഒരു കുറിപ്പുമായി ബുംറ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതില്‍ നിരാശയുണ്ടെന്ന് ബുംറ കുറിച്ചു.



' ഇത്തവണത്തെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഞാനുണ്ടാകില്ല. അതില്‍ നിരാശയുണ്ട്. എന്നെ സ്‌നേഹിക്കുന്ന ആശംസകളറിയിച്ച ഏവര്‍ക്കും നന്ദി. പരിക്കില്‍ നിന്ന് മോചിതനായാല്‍ ഉടന്‍ ഞാന്‍ ഓസ്‌ട്രേലിയയിലെത്തി ഇന്ത്യന്‍ ടീമിന് പിന്തുണ നല്‍കും'- ബുംറ ട്വീറ്റ് ചെയ്തു.

ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കൊടുവിലാണ് ബുംറ ടീമിലില്ലെന്ന കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. പുറംവേദന അനുഭവപ്പെട്ട ബുംറ ഉടന്‍ തന്നെ വൈദ്യസഹായം തേടി. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ് ബുംറ.

ബുംറയുടെ പകരക്കാരനെ ഇതുവരെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല. ദീപക് ചാഹര്‍, മുഹമ്മദ് ഷമി എന്നീ പേസ് ബൗളര്‍മാര്‍ ടീമില്‍ റിസര്‍വ് അംഗങ്ങളായി ഇടം നേടിയിയിട്ടുണ്ട്. ഇവരിലാരെങ്കിലുമൊരാള്‍ ബുംറയ്ക്ക് പകരം കളിച്ചേക്കും.

Content Highlights: jasprit bumrah, bumrah injury, sports news, cricket news, t20 world cup 2022, world cup bumrah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented