ഇതെന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം; ടെസ്റ്റ് ക്യാപ്റ്റന്‍സിയെ കുറിച്ച് ബുംറ


Photo: AP

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ മാറ്റിവെക്കപ്പെട്ട ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രതികരണവുമായി ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ. തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും വലിയ അംഗീകാരമാണ് തന്നെ തേടിയെത്തിയതെന്നും ബുംറ പറഞ്ഞു.

കോവിഡ് ബാധിച്ച നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കളിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ വ്യാഴാഴ്ചയാണ് ഓള്‍ ഇന്ത്യ സെലക്ഷന്‍ കമ്മിറ്റി ബുംറയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍.

''ഇതൊരു വലിയ നേട്ടമാണ്, വലിയ ബഹുമതിയും. രാജ്യത്തിന് വേണ്ടി ടെസ്റ്റ് കളിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഇപ്പോള്‍ ലഭിച്ച ഈ അവസരം എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്'' - മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബുംറ പറഞ്ഞു.

മുന്‍ ക്യാപ്റ്റന്‍മാരായ എം.എസ് ധോനി, വിരാട് കോലി എന്നിവരില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മികച്ചതില്‍ നിന്ന് പഠിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നായിരുന്നു ബുംറയുടെ മറുപടി. എന്നിരുന്നാലും താന്‍ ആരെയും അനുകരിക്കാനില്ലെന്നും അന്തിമ തീരുമാനം തന്റേത് മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1987-ല്‍ ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് ബുംറ. 1932-ല്‍ ഇന്ത്യ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാന്‍ തുടങ്ങിയ ശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന 36-ാമത്തെ താരമെന്ന നേട്ടവും ബുംറ സ്വന്തമാക്കി.

ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ കോവിഡ് കാരണം മാറ്റിവെച്ച അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റാണ് ജൂലായ് ഒന്നിന് നടക്കുന്നത്.

Content Highlights: Jasprit Bumrah responds after being named Test captain

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


AN Shamseer/ Rahul Gandhi

1 min

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക; രാഹുലിനെ പരിഹസിച്ച് ഷംസീര്‍ 

Aug 16, 2022

Most Commented