അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ മാര്‍ച്ച് നാലിന് ആരംഭിക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ബുംറയുടെ സേവനം ഇന്ത്യയ്ക്കുണ്ടാകില്ല.

തന്നെ ടീമില്‍ നിന്ന് റിലീസ് ചെയ്യണമെന്ന ബുംറയുടെ അപേക്ഷ ബി.സി.സി.ഐ അംഗീകരിക്കുകയായിരുന്നു. ശനിയാഴ്ചയാണ് താരത്തെ ടീമില്‍ നിന്ന് റിലീസ് ചെയ്തത്. 

Jasprit Bumrah released from squad ahead of 4th Test due to personal reasons

ബുംറയ്ക്ക് പകരം മറ്റൊരു താരത്തെ ടീമിലെടുക്കില്ല. നേരത്തെ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. 

വെറും 19 ടെസ്റ്റ് മത്സരങ്ങള്‍ മാത്രം കളിച്ച ബുംറ അഞ്ച് അഞ്ചു വിക്കറ്റ് നേട്ടങ്ങള്‍ സഹിതം 83 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്.

Content Highlights: Jasprit Bumrah released from squad ahead of 4th Test due to personal reasons