Photo: ANI
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരേ ജൂലായ് ഒന്നിനാരംഭിക്കുന്ന എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ ജസ്പ്രീത് ബുംറ നയിക്കും. വ്യാഴാഴ്ച ഓള്‍ ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിനൊടുവില്‍ ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍.
കോവിഡ് ബാധിതനായ രോഹിത് ശര്‍മയ്ക്ക് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബുംറ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്.
1987-ല്‍ ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് ബുംറ. 1932-ല്‍ ഇന്ത്യ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാന്‍ തുടങ്ങിയ ശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന 36-ാമത്തെ താരമെന്ന നേട്ടവും ബുംറ സ്വന്തമാക്കി.
ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ കോവിഡ് കാരണം മാറ്റിവെച്ച അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റാണ് ജൂലായ് ഒന്നിന് നടക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..