ബുംറയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്, ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും


നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ് ബുംറ

Photo: ANI

മുംബൈ: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ച് സ്റ്റാര്‍ ബൗളര്‍ ബുറയുടെ പരിക്ക്. പുറംഭാഗത്ത് പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ബുംറയ്ക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും. ബുംറയുടെ പരിക്ക് ഗുരുതരമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം പരിക്കേറ്റ ബുംറ ഉടന്‍ തന്നെ വൈദ്യസഹായം തേടി. ഇക്കാരണം കൊണ്ട് താരത്തെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുംറയുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ താരത്തിന് അനുവദിച്ച വിശ്രമം നീട്ടിയേക്കും.

ബുംറയുടെ ബൗളിങ് ആക്ഷന്‍ തന്നെയാണ് പരിക്കിന് കാരണം. 2019-ലും ഇതുപോലെ പരിക്കേറ്റ ബുംറ മാസങ്ങളോളം ടീമില്‍ നിന്ന് വിട്ടുനിന്നു. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ബുംറ പഴയ ഫോം വീണ്ടെടുക്കുകയും ചെയ്തു.

നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ് ബുംറ. ഒക്ടോബറിലാണ് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുന്നത്. ബുംറ കളിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിങ് ലൈനപ്പിനെ അത് കാര്യമായി ബാധിക്കും.

Content Highlights: jasprit bumrah, bumrah injury t20 world cup, bumrah bowling, sports news, cricket, world cup cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented