ദുബായ്: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ഐ.സി.സി റാങ്കിങ്ങില്‍ തിരിച്ചടി.

ഐ.സി.സി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ബുംറയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. പരമ്പരയില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ സാധിക്കാതിരുന്നതാണ് താരത്തിന് തിരിച്ചടിയായത്. 

പരിക്ക് കാരണം പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ന്യൂസീലന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടാണ് ബുംറയെ മറികടന്ന് ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനത്ത് ബോള്‍ട്ടിന് 727 പോയന്റായി. 719 പോയന്റുള്ള ബുംറ രണ്ടാം സ്ഥാനത്തേക്കിറങ്ങി.

Jasprit Bumrah loses No.1 spot in ICC ODI rankings

ഇതുവരെയുള്ള കരിയറില്‍ ബുംറ ഒരു പരമ്പരയില്‍ വിക്കറ്റില്ലാതെ മടങ്ങുന്നത് ഇതാദ്യമായാണ്. മൂന്ന് മത്സരങ്ങളിലും 10 ഓവര്‍ തികച്ചെറിഞ്ഞ ബുംറ 167 റണ്‍സ് വിട്ടുകൊടുത്തു. ഇക്കണോമി റേറ്റ് 5.56. മികച്ച ഇക്കണോമിയില്‍ ബൗള്‍ ചെയ്യാറുള്ള ബുംറ ഈ പരമ്പരയില്‍ എറിഞ്ഞത് വെറും ഒരു മെയ്ഡന്‍ ഓവറാണ്.

Jasprit Bumrah loses No.1 spot in ICC ODI rankings

അതേസമയം പരമ്പരയില്‍ തിളങ്ങാനായില്ലെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഏകദിന റാങ്കിങ്ങില്‍ മാറ്റമൊന്നും വന്നിട്ടില്ല. 869 പോയന്റോടെ കോലി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 855 പോയന്റുള്ള രോഹിത് ശര്‍മയാണ് രണ്ടാമത്.

Content Highlights: Jasprit Bumrah loses No.1 spot in ICC ODI rankings