തിരിച്ചുവരവിനൊരുങ്ങി ബുംറ; പരിശീലനം ആരംഭിച്ചു


Photo: twitter.com/Jaspritbumrah93

ന്യൂഡല്‍ഹി: പുറം ഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ തിരിച്ചുവരവിനൊരുങ്ങുന്നു. പരിശീലനം പുനരാരംഭിച്ച് കഠിനമായ വര്‍ക്കൗട്ടില്‍ ഏര്‍പ്പെടുന്ന തന്റെ വീഡിയോ ബുംറ തന്നെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

പരിക്കിനെ തുടര്‍ന്ന് അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് താരത്തിന് നഷ്ടമായിരുന്നു. ബുംറയുടെ അഭാവം ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ നിഴലിക്കുകയും ചെയ്തിരുന്നു.

ഓസ്‌ട്രേലിയക്കെതിരേ സെപ്റ്റംബര്‍ 20-ന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയിലാണ് ബുംറ തിരിച്ചെത്തുക. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിലും ബുംറ ഉള്‍പ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും ബുംറ കളിക്കും.

Content Highlights: Jasprit Bumrah is set to make his comeback in Australia t20 series


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented