ഗുവാഹാട്ടി: ടീം ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബൗളര്‍മാരില്‍ ഒരാളാണ് ജസ്പ്രീത് ബുംറ. പേസിലെ വൈവിധ്യമാണ് ബുംറയെ മറ്റ് ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഡെത്ത് ഓവറുകളില്‍ വിശ്വസിച്ച് പന്തേല്‍പ്പിക്കാവുന്ന ചുരുക്കംചില ബൗളര്‍മാരില്‍ ഒരാളാണ് ബുംറ.

ബൗളിങ് ആക്ഷന്‍ കൊണ്ടാണ് ബുംറ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ തന്റെ ബൗളിങ് ആക്ഷന്‍ മറ്റൊരാള്‍ അനുകരിക്കുന്നതു കണ്ടപ്പോള്‍ കുട്ടിക്കാലത്തേക്ക് തിരിച്ചുപോയിരിക്കുകയാണ് ബുംറയുടെ മനസ്സ്.

പാകിസ്താനില്‍ നിന്നുള്ള ഒരു അഞ്ചുവയസ്സുകാരന്‍ ബുംറയെ അനുകരിച്ച് പന്തെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ വീഡിയോ ബുംറയും കണ്ടു. ചെറുപ്പത്തില്‍ താനും ഇത്തരത്തില്‍ താരങ്ങളുടെ ബൗളിങ് ആക്ഷന്‍ അനുകരിച്ചിരുന്നത് ഓര്‍മ്മവന്നെന്ന് ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ബുംറ കുറിച്ചു. മറ്റൊരാള്‍ തന്റെ ബൗളിങ് ആക്ഷന്‍ അനുകരിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുവെന്നും ബുംറ വ്യക്തമാക്കി.

Content Highlights: jasprit bumrah gets nostalgic after 5 year old pakistan fan copies his bowling style