ആന്റിഗ്വ: ടെസ്റ്റ് വിക്കറ്റില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഡാരെന്‍ ബ്രാവോയെ പുറത്താക്കിയതോടെയാണ് ബുംറ ഫിഫ്റ്റി അടിച്ചത്. ഇതോടൊപ്പം ഒരുപിടി റെക്കോഡുകളും ബുംറ സ്വന്തം പേരിലെഴുതി.
ഏറ്റവും കുറഞ്ഞ പന്തുകളില്‍ ടെസ്റ്റില്‍ 50 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമാണ് ബുംറ. 2465 പന്ത് ചിലവഴിച്ച ബുംറ അശ്വിനെയാണ് ഈ നേട്ടത്തില്‍ മറികടന്നത്. സ്പിന്നറായ അശ്വിന് എടുത്തത് 2597 പന്തുകളാണ്. മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ പേസ് ബൗളര്‍ എന്ന റെക്കോഡും ബുംറ സ്വന്തം പേരിലെഴുതി. 11 ടെസ്റ്റില്‍ നിന്നാണ് ഇന്ത്യന്‍ പേസ് ബൗളറുടെ ഈ നേട്ടം. ഇതോടെ 13 ടെസ്റ്റകളെടുത്ത വെങ്കിടേഷ് പ്രസാദും മുഹമ്മദ് ഷമിയും ബുംറയ്ക്ക് പിന്നിലായി.
ഒമ്പത് ടെസ്റ്റില്‍ നിന്ന് 50 വിക്കറ്റെടുത്ത അശ്വിനാണ് ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ ബൗളര്‍. 10 മത്സരം മാത്രമെടുത്ത മുന്‍ താരം അനില്‍ കുംബ്ലെയാണ് രണ്ടാമത്.
കഴിഞ്ഞ വര്‍ഷം കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു ബുംറയുടെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ വര്‍ഷം തന്നെ ഒമ്പത് ടെസ്റ്റില്‍ നിന്ന് 48 വിക്കറ്റ് വീഴ്ത്തി. 33 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
Content Highlights: Jasprit Bumrah fastest Indian pacer to 50 Test wickets India vs West Indies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..