വരള്‍ച്ചക്ക് വിരാമമിട്ട് ബുംറ; ആദ്യ പവര്‍ പ്ലേയില്‍ വിക്കറ്റെടുക്കുന്നത് 925 ദിവസത്തിന് ശേഷം


ഇതിന് മുമ്പ് ആദ്യ പവര്‍ പ്ലേയില്‍ ബുംറ വിക്കറ്റെടുത്തത് 2019-ലെ ഏകദിന ലോകകപ്പിലാണ്

കോലിയോടൊപ്പം മലാന്റെ വിക്കറ്റ് ആഘോഷിക്കുന്ന ബുംറ | Photo: AP

പാള്‍ (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ വിക്കറ്റ് വരള്‍ച്ച അവസാനിപ്പിച്ച് ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. രാജ്യാന്തര ഏകദിനത്തില്‍ പവര്‍പ്ലേ ഓവറുകളില്‍ (ആദ്യ ആറ് ഓവറുകളില്‍) ബുംറ വിക്കറ്റെടുക്കുന്നത് രണ്ടു വര്‍ഷവും ഏഴു മാസവും നീണ്ട കാത്തിരിപ്പിന് ശേഷമാണ്. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ജന്നേന്‍ മലാനെ പുറത്താക്കിയാണ് ബുംറ 925 ദിവസം നീണ്ട വരള്‍ച്ച അവസാനിപ്പിച്ചത്.

ഇതിന് മുമ്പ് ആദ്യ പവര്‍ പ്ലേയില്‍ ബുംറ വിക്കറ്റെടുത്തത് 2019-ലെ ഏകദിന ലോകകപ്പിലാണ്. അന്ന് സെമിയില്‍ ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലിനേയാണ് പുറത്താക്കിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിന്റെ മൂന്നാം ഓവറിലാണ് ബുംറ മലാന്റെ വിക്കറ്റ് വീഴ്ത്തിയത്. 10 പന്തില്‍ ഒരു ഫോര്‍ സഹിതം ആറു റണ്‍സെടുത്ത മലാനെ ബുംറ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു.

Content Highlights: Jasprit Bumrah ends 925-day wait with wicket of Janneman Malan in Paarl ODI

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented