ബുംറയ്ക്ക് വീണ്ടും റെക്കോഡ്; ഇത്തവണ തകര്‍ത്തതില്‍ കപില്‍ ദേവിന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോഡും


Photo: AFP

എജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റണ്‍ ടെസ്റ്റിനിടെ വീണ്ടും റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലീഷ് ഓപ്പണര്‍ സാക് ക്രൗളിയെ ബൗള്‍ഡാക്കിയ ബുംറ സേന രാജ്യങ്ങളിലെ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ) ടെസ്റ്റ് മത്സരങ്ങളില്‍ 100 വിക്കറ്റുകള്‍ തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം സ്വന്തമാക്കി.

പിന്നാലെ ഒലി പോപ്പിനെയും മടക്കിയ ബുംറ സേന രാജ്യങ്ങളിലെ വിക്കറ്റ് നേട്ടം 101 ആക്കി ഉയര്‍ത്തി. അനില്‍ കുംബ്ലെ (141), ഇഷാന്ത് ശര്‍മ (130), സഹീര്‍ ഖാന്‍ (119), മുഹമ്മദ് ഷമി (119), കപില്‍ ദേവ് (119) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍.

സേന രാജ്യങ്ങളില്‍ 101 വിക്കറ്റുകളില്‍ ബുംറ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് ഇംഗ്ലണ്ടിലാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 37 വിക്കറ്റുകള്‍. ഓസ്‌ട്രേലിയയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകളും വീഴ്ത്തി. ദക്ഷിണാഫ്രിക്കയില്‍ കളിച്ച ആറ് ടെസ്റ്റില്‍ നിന്ന് വീഴ്ത്തിയത് 26 വിക്കറ്റുകള്‍. ന്യൂസീലന്‍ഡില്‍ രണ്ടു ടെസ്റ്റുകള്‍ മാത്രമാണ് താരം കളിച്ചത്. ആറ് വിക്കറ്റുകളാണ് ഇവിടെ വീഴ്ത്തിയത്.

ഇതോടൊപ്പം മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ 40 വര്‍ഷത്തോളം പഴക്കമുള്ള ഒരു റെക്കോഡും ബുംറ പഴങ്കഥയാക്കി. ഈ പരമ്പരയില്‍ 23 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ, ഒരു ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോഡാണ് കപില്‍ ദേവില്‍ നിന്ന് സ്വന്തമാക്കിയത്. 1981-82 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ 22 വിക്കറ്റുകളായിരുന്നു കപിലിന്റെ നേട്ടം.

നേരത്തെ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ബുംറ സ്വന്തമാക്കിയിരുന്നു. 2014-ല്‍ നടന്ന പരമ്പരയില്‍ 19 വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ റെക്കോഡാണ് ബുംറ പഴങ്കഥയാക്കിയത്.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിനിടെ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ ഒരു ഓവറില്‍ 29 റണ്‍സ് അടിച്ചെടുത്തും ബുംറ റെക്കോഡ് സൃഷ്ടിച്ചിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സിനിടെ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ 84-ാം ഓവറില്‍ ഓവറില്‍ നാല് ഫോറും രണ്ട് സിക്സുമടക്കം 29 റണ്‍സ് ബുംറ തന്നെ അടിച്ചെടുത്തു. ഇതോടൊപ്പം ബ്രോഡ് ആറ് റണ്‍സ് അധികമായി വഴങ്ങിയതോടെ ആ ഓവറില്‍ 35 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലെത്തി. ഇതോടെ ടെസ്റ്റില്‍ ഓരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറായും ബ്രോഡ് മാറി.

Content Highlights: Jasprit Bumrah breaks Kapil Dev s 40-Year-Old Record

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented