ഭാജി, പത്താന്‍, ഇപ്പോള്‍ ബുംറയും


2017-ലാണ് ഇതിനു മുന്‍പ് അവസാനമായി ഒരു ടെസ്റ്റ് ഹാട്രിക്ക് പിറന്നത്

കിങ്‌സ്റ്റണ്‍: കരീബിയന്‍ മണ്ണില്‍ മിന്നുന്ന ഫോം തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഹാട്രിക്ക് നേടിയ ബുംറ, ടെസ്റ്റ് ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോഡും സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 44-ാം ഹാട്രിക്കാണ് കഴിഞ്ഞ ദിവസം ജമൈക്കയില്‍ പിറന്നത്.

2017-ലാണ് ഇതിനു മുന്‍പ് അവസാനമായി ഒരു ടെസ്റ്റ് ഹാട്രിക്ക് പിറന്നത്. ഇംഗ്ലണ്ട് താരം മോയിന്‍ അലിയാണ് അന്ന് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലായിരുന്നു മോയിന്‍ അലിയുടെ നേട്ടം.

ഹര്‍ഭജന്‍ സിങ്ങും ഇര്‍ഫാന്‍ പത്താനുമാണ് ഇതിനു മുമ്പ് ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഹാട്രിക്ക് നേടിയ ബൗളര്‍മാര്‍. 2001-ല്‍ കൊല്‍ക്കത്തയില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ഹര്‍ഭജന്റെ ഹാട്രിക്ക് നേട്ടം. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ആദ്യ ഹാട്രിക്കായിരുന്നു ഇത്. 2006-ല്‍ കറാച്ചിയില്‍ പാകിസ്താനെതിരെയായിരുന്നു ഇര്‍ഫാന്‍ പത്താന്റെ ഹാട്രിക്ക് നേട്ടം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യ ഓവറില്‍തന്നെ ഹാട്രിക് നേടിയ ബൗളറാണ് പത്താന്‍.

ഹാട്രിക്കടക്കം ആറു വിക്കറ്റുകള്‍ ബുംറ സ്വന്തമാക്കി. മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്ക് പ്രകടനം. ഓവറിന്റെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ (4) രാഹുലിന്റെ കൈകളിലെത്തിച്ച ബുംറ തൊട്ടടുത്ത രണ്ടു പന്തുകളില്‍ ഷമാര്‍ ബ്രൂക്ക്സിനെയും റോസ്റ്റണ്‍ ചേസിനെയും വിക്കറ്റിനു മുന്നില്‍ കുടുക്കി. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (10), ജോണ്‍ കാംബെല്‍ (2), ജേസണ്‍ ഹോള്‍ഡര്‍ (18) എന്നിവരെയും പുറത്താക്കിയ ബുംറ വെറും 16 റണ്‍സ് വഴങ്ങിയാണ് ആറു വിക്കറ്റെടുത്തത്.

Content Highlights: Jasprit Bumrah becomes third Indian to scalp Test hat-trick

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented