Photo: AP
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ ഏകദിന ബൗളര്‍മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ഇന്ത്യയുടെ ജസ്പ്രീത് ബുംറയ്ക്ക് നഷ്ടമായി. ബുംറയെ മറികടന്ന് ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് റാങ്കിങ്ങില്‍ ഒന്നാമതെത്തി.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ പരിക്കൂമൂലം ബുംറയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇതാണ് റാങ്കിങ്ങില്‍ പിന്നോട്ട് പോകാന്‍ കാരണം. ബോള്‍ട്ടിന് 704 റേറ്റിങ്ങാണുള്ളത്. ബുംറയുടെ റേറ്റിങ് 703 ആണ്. പാകിസ്താന്റെ ഷഹീന് അഫ്രീദി മൂന്നാമതും ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സല്‍വുഡ് നാലാമതും നില്ക്കുന്നു. അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്മാനാണ് അഞ്ചാമത്. ആദ്യ പത്തില്‍ ബുംറയല്ലാതെ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരില്ല.
ബാറ്റര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ വിരാട് കോലി നാലാം സ്ഥാനത്തേക്ക് വീണു. കോലിയെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡെര്‍ ഡ്യൂസ്സന്‍ മൂന്നാമതെത്തി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം മൂന്നാമതെത്തിയത്. പാകിസ്താന്റെ ബാബര്‍ അസമാണ് പട്ടികയില്‍ ഒന്നാമത്. പാകിസ്താന്റെ തന്നെ ഇമാം ഉള്‍ഹഖ് രണ്ടാമതുണ്ട്. ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്ത് തുടരുന്നു.
Content Highlights: odi rankings, icc ranking, cricket, jasprit bumrah, virat kohli, trent boult, cricket ranking, sport
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..